ളാക്കാട്ടൂർ : സബ്ജില്ലാ, ജില്ലാ കായികമേളയിലും സബ് ജില്ല ശാസ്ത്രമേളയിലും വിജയികളായ വിദ്യാർത്ഥികൾക്ക് ളാക്കാട്ടൂർ എംജിഎം എൻ എസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ അനുമോദനം നൽകി.

ശാസ്ത്രമേളയിൽ സ്കൂൾ ഐറ്റി വിഭാഗം ചാമ്പ്യൻഷിപ്പും സാമൂഹ്യ ശാസ്ത്രമേളയിൽ റണ്ണറപ്പുമാണ്. ശാസ്ത്രമേളയിൽ വിജയികളായ വിദ്യാർത്ഥികളെയും സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയ വിദ്യാർത്ഥികളേയും സ്കൂൾ മാനേജർ ആർ രാമചന്ദ്രൻ നായർ മെഡൽ അണിയിച്ച് അനുമോദിച്ചു.
പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ പിറ്റിഎ പ്രസിഡൻ്റ് അശോക് കുമാർ അദ്ധ്യാപകരായ എം ജി ഗിരീഷ്, പ്രിയ എസ് നായർ എന്നിവർ പ്രസംഗിച്ചു.
