പാലാ : സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. ഇരു വാഹനങ്ങളിലും യാത്ര ചെയ്ത നാല് പേർക്ക് ആണ് പരിക്കേറ്റത്.
പ്ലാശനാൽ സ്വദേശികളായ മധു (53) സുധ (51) മരങ്ങാട്ടുപള്ളി സ്വദേശികളായ അക്ഷയ് (25) അതുല്യ (24) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 9.15 ഓടെ എറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ മാർ സ്ലീവാ ജംഗ്ഷനു സമീപമായിരുന്നു അപകടം ഉണ്ടായത്.
