ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്റെ അമൃത് ഉദ്യാന്‍ ഫെബ്രുവരി 2 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 31 വരെയണ് അമൃത് ഉദ്യാന്‍ തുറന്നിടുക. തിങ്കളാഴ്ച്ച ഒഴികെ ആറ് ദിവസമാകും പൊതുജനങ്ങള്‍ക്ക് ഉദ്യാനം സന്ദര്‍ശിക്കാനാകുക.
ഫെബ്രുവരി 22ന് ദിവ്യാംഗര്‍ക്ക് മാത്രമാണ് ഉദ്യാനം സന്ദര്‍ശിക്കാനാകുക. ഫെബ്രുവരി 23ന് പ്രതിരോധ, പാരമിലിട്ടറി, പോലീസ് സേനയിലുള്ളവര്‍ക്ക് ഉദ്യാനം സന്ദദര്‍ശിക്കാം. മാര്‍ച്ച് ഒന്നിന് സ്ത്രീകള്‍ക്കും മാര്‍ച്ച് അഞ്ചിന് അഗതിമന്ദിരങ്ങൡലെ കുട്ടികള്‍ക്കും ഉദ്യാനം തുറന്നുകൊടുക്കും.
രാവിലെ പത്ത് മണി മുതല്‍ വൈകുമന്നരം നാല് മണി വരെയാണ് സന്ദര്‍ശന സമയം. https://visit.rashtrapatibhavan.gov.in/visit/amrit-udyan/rE എന്ന സൈറ്റിലൂടെ ആളുകള്‍ക്ക് പാസ് സ്വന്തമാക്കാം. ഓരോ മണിക്കൂര്‍ വീതമുള്ള ആറ് സ്ലോട്ടിലാണ് ടിക്കറ്റ് അനുവധിക്കുക. പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് 35-ാം ഗേറ്റിലൂടെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാനാകുക. സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് മെട്രോ സ്‌റ്റേഷനില്‍ നിന്നും അര മണിക്കൂര്‍ ഇടവിട്ട് ഷട്ടില്‍ ബസ് സര്‍വീസും ഉണ്ടാകും.
മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക്ക് താക്കോല്‍, പെഴസ്, ഹാന്‍ഡ് ബാഗ്, കുടിവെള്ള കുപ്പി, കുട്ടികള്‍ക്കുള്ള പാല്‍ക്കുപ്പി എന്നിവ സന്ദര്‍ശകര്‍ക്ക് കയ്യില്‍ കരുതാം.