അരലക്ഷം കുട്ടികള്‍ക്ക് 1500 രൂപ വീതം; ഹരിത സ്‌കോളര്‍ഷിപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

തിരുവനന്തപുരം : കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്. ശുചിത്വവുമായി ബന്ധപ്പെട്ട ചില ആക്ടിവിറ്റികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന അന്‍പതിനായിരം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

സ്വന്തം വീട്ടിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കലിലും മെച്ചപ്പെടുത്തലിലും തുടങ്ങി സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണ രീതികള്‍ മനസ്സിലാക്കലും നിര്‍ദ്ദേശങ്ങള്‍ നല്‍കലും, എങ്ങനെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാം, മാലിന്യത്തിന്റെ തരംതിരിക്കല്‍ രീതികള്‍ മനസ്സിലാക്കല്‍, മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍, തുടങ്ങിയ വിവിധ തരത്തിലുള്ള ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

1500 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. 6, 7, 8, 9, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്നും മാലിന്യമുക്തമായ കേരളം ഒരുക്കാനും നിലനിര്‍ത്താനും പുതുതലമുറയുടെ സഹകരണവും പിന്തുണയും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

എം ബി രാജേഷിന്റെ കുറിപ്പ്

കുട്ടികള്‍ക്ക് നല്‍കുന്ന ഒരു സമ്മാനത്തെക്കുറിച്ച് അറിയിക്കാനാണ് ഈ പോസ്റ്റ്.തദ്ദേശ സ്വയം ഭരണ വകുപ്പുനല്‍കുന്ന ഈ സമ്മാനമെന്താണെന്നോ? 1500 രൂപയുടെ ഒരു സ്‌കോളര്‍ഷിപ്പാണത്. ഒന്നും രണ്ടുമല്ല അന്‍പതിനായിരം കുട്ടികള്‍ക്ക്! അതിന് ശുചിത്വവുമായി ബന്ധപ്പെട്ട ചില ആക്ടിവിറ്റികള്‍ വിജയകരമായി പൂര്‍ത്തിയാക്കണം.അവ ഇനി പറയുന്നതാണ്. സ്വന്തം വീട്ടിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കലിലും മെച്ചപ്പെടുത്തലിലും തുടങ്ങി സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണ രീതികള്‍ മനസ്സിലാക്കലും നിര്‍ദ്ദേശങ്ങള്‍ നല്‍കലും, എങ്ങനെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാം, മാലിന്യത്തിന്റെ തരംതിരിക്കല്‍ രീതികള്‍ മനസ്സിലാക്കല്‍, മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍, തുടങ്ങിയ വിവിധ തരത്തിലുള്ള ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. 6, 7, 8, 9, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

മാലിന്യമുക്തമായ കേരളം ഒരുക്കാനും നിലനിര്‍ത്താനും പുതുതലമുറയുടെ സഹകരണവും പിന്തുണയും അനിവാര്യമാണ്. ഈ ശ്രമത്തില്‍ എല്ലാ കുഞ്ഞുങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!