കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ സാംസ്കാരിക മ്യൂസിയം നിർമിക്കും: മന്ത്രി ഗണേഷ് കുമാർ

തിരുവല്ലയുടെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം തിരുവല്ല കെ എസ് ആർ ടി സി ഡിപ്പോയിൽ നിർമിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ നടന്ന ഗതാഗതവകുപ്പിന്റെ സംസ്ഥാനതല സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

തിരുവല്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ  നേർചിത്രമായിരിക്കും മ്യൂസിയം. കെ.എസ്.ആർ ടി സി ഡിപ്പോയുടെ എട്ടാം നിലയിൽ സാംസ്കാരിക നിലയവും തിയേറ്ററും നിർമിക്കും. ഡിപ്പോയിൽ എത്തുന്നവർക്ക് യാത്രാസൗകര്യത്തിനൊപ്പം വിനോദവും വിജ്ഞാനവും പകരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
എം.ജി സോമൻ ഫൗണ്ടേഷൻ വഴി സംവിധായകൻ ബ്ലെസി സമർപ്പിച്ച നിർദ്ദേശം പരിഗണിച്ചാണ് മന്ത്രിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!