മെസിക്ക് മുമ്പേ റൊണാള്‍ഡോ എത്തും, ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷ നല്‍കി, പ്രതീക്ഷ

പനജി: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ പന്തുതട്ടുമെന്ന് പ്രതീക്ഷ. എഎഫ്‌സി ചാംപ്യന്‍സ് ലീഗ് (രണ്ട്) ഗ്രൂപ്പ് മത്സരത്തില്‍ എഫ്‌സി ഗോവയെ നേരിടുന്ന സൗദി ക്ലബ് അല്‍ നസ്‌റിന്റെ ടീം പട്ടികയില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. താരം ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഗോവ ടീമും ക്രിസ്റ്റ്യാനോ കളിക്കാനെത്തുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.

ഈമാസം 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ അല്‍ നസ്ര്‍ എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാള്‍ഡോ ഈ മത്സരത്തിനായി ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ റൊണാള്‍ഡോ തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് ഡിയില്‍ ഇറാഖ് ടീം അല്‍ സവ്‌റയ്ക്കും താജിക് ക്ലബ് ഇസ്തിക്കോളിനും എതിരായ അല്‍ നസ്‌റിന്റെ മത്സരങ്ങളില്‍ താരം ഇല്ലായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ ഇന്ത്യയിലും കളിക്കാനെത്തില്ലെന്ന ആശങ്കയുണ്ടായിരുന്നു.

റൊണാള്‍ഡോ കളിക്കാന്‍ എത്തുമെന്ന് തന്നെയാണ് എഫ് സി ഗോവയുടെ സിഇഒ രവി പുസ്‌കറാണ് വ്യക്തമാക്കിയത്. റൊണാള്‍ഡോ വരുന്നതിനാല്‍ മല്‍സരത്തിന് കൂടുതല്‍ സുരക്ഷാ ആവശ്യമാണെന്ന് എഫ് സി ഗോവ മാനേജ്‌മെന്റ് പൊലിസിനോട് ആവശ്യപ്പെട്ടു. എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ എഫ് സി ഇസ്റ്റിക്ലോളിനും ഇറാഖി ക്ലബ്ബായ അല്‍ സവാരക്കുമെതിരായ അല്‍ നസ്‌റിന്റെ ആദ്യ രണ്ട് മല്‍സരങ്ങളിലും പകരക്കാരുടെ ബെഞ്ചില്‍ റൊണാള്‍ഡോ ഉണ്ടായിരുന്നില്ല. എന്നാല്‍ എഫ് സി ഗോവക്കെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോ തന്നെ അല്‍ നസ്‌റിനെ നയിക്കുമെന്നാണ് സൂചനകള്‍. റൊണാള്‍ഡോയ്‌ക്കൊപ്പം സാദിയോ മാനേ, യാവോ ഫെലിക്‌സ്, കിംഗ്‌സ്‌ലി കോമാന്‍ തുടങ്ങി വമ്പന്‍ താരങ്ങളും അല്‍ നസര്‍ നിരയിലുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!