എവറസ്റ്റിൽ ശക്തമായ ഹിമപാതം; ഒരാൾ മരിച്ചു, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി : എവറസ്റ്റിൽ ഹിമപാതം. ഒരാൾ മരിച്ചെന്നും ഒട്ടേറെപ്പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. 41 വയസ്സുള്ള പർവതാരോഹകനാണ് മരിച്ചത് എന്നാണ് റിപ്പോർട്ട്. എവറസ്റ്റ് കൊടുമുടിയുടെ ടിബറ്റൻ ചരിവുകളിലാണ് ശക്തമായ ഹിമപാതമുണ്ടായത്.

കനത്ത ഹിമപാതത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഇതിനകം 137 പേരെ രക്ഷപ്പെടുത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഭാഗത്തുള്ള കർമ താഴ്‌വരയിൽ, ആയിരത്തിലധികം പർവതാരോഹകർ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

സഞ്ചാരികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയി‍ൽ ഇടിമിന്നലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യമാണ്. ദൃശ്യമാണ്.ദേശീയ ദിനവും ശരത്കാല ഉത്സവവും പ്രമാണിച്ച് ചൈനയിൽ ഒക്ടോബർ ഒന്നു മുതൽ എട്ടു ദിവസം അവധിയാണ്. അവധിക്കാലം ആഘോഷിക്കാനായി ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദർശിച്ചത്. എവറസ്റ്റ് കയറാനും പതിവിലേറെ പേരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!