ഇന്ത്യയില്‍ നിര്‍മിച്ച ആളില്ലാ ബോംബര്‍ വിമാനം പറന്നുയര്‍ന്നു…

ബംഗളൂരു: രാജ്യത്ത് തദ്ദേശീയമായി ആദ്യമായി നിര്‍മിച്ച ആളില്ലാ ബോംബര്‍ വിമാനം(യുഎവി)ബംഗളൂരുവില്‍ വിജയകരമായി പറന്നു. ബംഗളൂരു ആസ്ഥാനമായ ഫ്‌ലയിങ് വെഡ്ജ് ഡിഫന്‍സിന്റെ നേതൃത്വത്തിലാണ് ‘എഫ്.ഡബ്ലിയു.ഡി.-200ബി’എന്ന വിമാനം നിര്‍മിച്ചത്.

നിരീക്ഷണ പേലോഡുകളും മിസൈല്‍ അടക്കമുള്ള ആയുധങ്ങളും ഈ ചെറുവിമാനത്തിന് വഹിക്കാനാകും. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന നാഴികക്കല്ലാണിത്.

മൂന്നര മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള വിമാനത്തിന് പരമാവധി മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 30 കിലോ വരെ ഭാരം വഹിക്കാനുമാവും. 12,000 അടി ഉയരത്തില്‍ വരെ ഒറ്റത്തവണ ഏഴു മണിക്കൂര്‍ വരെ 800 കിലോമീറ്റര്‍ വരെ പറക്കാനും ശേഷിയുണ്ട്.

വിലകൂടിയ ആളില്ലാ ബോംബര്‍ വിമാനങ്ങളുടെ ഇറക്കുമതിയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് കുറക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും ഫ്‌ലയിങ് വെഡ്ജ് ഡിഫന്‍സ് സ്ഥാപകനും സിഇഒയുമായ സുഹാസ് തേജസ്‌കണ്ഡ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!