പമ്പ : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി തെറ്റായിരുന്നുവെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
യുവതീപ്രവേശം അടഞ്ഞ അദ്ധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. പമ്ബയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.
കേരളത്തിലെയും രാജ്യത്തെയും അയ്യപ്പഭക്തർ വിധിക്കെതിരാണെന്ന് സുപ്രീം കോടതിക്കുതന്നെ ബോദ്ധ്യമായി. സർക്കാർ സുപ്രീം കോടതി വിധിയെ മാനിച്ചു. ജനകീയ വികാരം എന്താണെന്ന് മനസിലാക്കിയപ്പോള്‍ അതില്‍നിന്ന് പിന്മാറി. ഇതെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
‘ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീം കോടതി വിധി തെറ്റ്’; സര്‍ക്കാര്‍ വിധി മാനിക്കുകയായിരുന്നുവെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
