കോട്ടയം: പനച്ചിക്കാട് ദക്ഷിണ മുകാംബിയിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. ഈ വർഷത്തെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കലോപാസനയ്ക്ക് തിരിതെളിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ നൃത്ത, സംഗീത, വാദ്യലയങ്ങളാൽ ക്ഷേത്ര നഗരി മുഖരിതമാകും. ആയിരത്തിൽപ്പരം കലാകാരന്മാർ ആണ് വാണീദേവിക്ക് മുന്നിൽ അർച്ചനയ്ക്കായി എത്തുന്നത്.
കലോപാസനയുടെ ഉദ്ഘാടനം മാസ്റ്റർ വിധുരാജും ഭേവനാരായണനും ചേർന്ന് നിർവ്വഹിച്ചു. ദേവസ്വം മാനേജർ കെ.എൻ നാരായണൻ നമ്പൂതിരി, അസിസ്റ്റന്റ് മാനേജർ കെ വി ശ്രീകുമാർ ,വാഴപ്പള്ളി റ്റി.എസ് സതീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പനച്ചിക്കാട് ദക്ഷിണ മുകാംബിയിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി
