പന്തളം രാജകുടുംബാംഗത്തിൻ്റെ മരണത്തെതുടർന്ന്  വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു

തിരുവനന്തപുരം ::പന്തളം രാജകുടുംബാംഗവും, കൈപ്പുഴ മുണ്ടക്കൽ കൊട്ടാരത്തിൽ പരേതയായ അവിട്ടം നാൾ മംഗല തമ്പുരാട്ടിയുടെയും കോട്ടയം കിഴിപ്പുറം ഇല്ലത്ത് പരേതനായ സി.ഡി പുരുഷോത്തമൻ നമ്പൂരിയുടെയും മകൾ തിരുവോണം നാൾ ലക്ഷ്മി തമ്പുരാട്ടിയാണ് മരിച്ചത് .

83 വയസ്സായിരുന്നു.

ഇന്ന് ഉച്ചക്ക് 2.45 ന് തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും .

കൊട്ടാര അംഗത്തിൻ്റെ മരണത്തത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു .
ശുദ്ധി ക്രിയകൾക്കു ശേഷം സെപ്തംമ്പർ 22 ന് തുറക്കും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!