വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ  നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറി, വിദ്യാര്‍ഥിക്ക് ഷോക്കേറ്റു…

വൈക്കം റോഡ് : നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. പോളിടെക്നിക്ക് വിദ്യാര്‍ത്ഥിയായ അദ്വൈതിനാണ് ഷോക്കേറ്റത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം.

നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്സ് ട്രെയിനിന്‍റെ മുകളിൽ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ്  2500 കിലോ വോൾട്ട് കടന്നുപോകുന്ന ലൈനിൽനിന്നും ഷോക്കേറ്റത് .

എറണാകുളം കുമ്പളം സ്വദേശിയായ കടുത്തുരുത്തി പോളിടെക്നിക്കിലെ രണ്ടാംവർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാര്‍ത്ഥിയായ അദ്വൈതിനാണ് ഷോക്കേറ്റത്. 90% പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്മാറ്റി

ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിയുടെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ ചേർന്ന് തീ തല്ലി കെടുത്തുകയായിരുന്നു.
കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!