പാട്ന: രാഹുൽ ഗാന്ധി നയിച്ച വോട്ട് അധികാർ യാത്രയിലെ കേരളത്തിലെ ഇടത് നേതാക്കളുടെ അസാന്നിധ്യത്തിൽ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്.
ഇടതുപക്ഷത്തിൻ്റെ ഏക മുഖ്യമന്ത്രി അനുകൂലിച്ചു ഒരു പ്രസ്താവന പോലും ഇറക്കിയില്ല എന്നത് ദുരൂഹമാണ്. ബിജെപി- സിപിഎം ഗൂഢാലോചന എന്ന ആരോപണത്തിനു ബലം നൽകുന്നതാണിത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.
വോട്ട് അധികാർ യാത്ര ഉണ്ടാക്കിയ തരംഗം ഇന്ത്യ സഖ്യത്തെ ബിഹാറിൽ അധികാരത്തിൽ എത്തിക്കും എന്നും കൊടിക്കുന്നിൽ പറഞ്ഞു.
