കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വിവാദം; ഡോ.ബി അശോകിനെ കൃഷി വകുപ്പില്‍ നിന്ന് മാറ്റി

തിരുവനന്തപുരം : ഡോ.ബി.അശോകിനെ കൃഷി വകുപ്പില്‍ നിന്ന് മാറ്റി. കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് ‌മാറ്റം.

ഇന്നാണ് ബി അശോകിനെ മാറ്റി ഉത്തരവിറരക്കിയത്. കെടിഡിഎഫ്സി സി.എം.ഡിയായാണ് അശോകിന്റെ പുതിയ നിയമനം. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്ത് അന്വേഷണം നടന്നിരുന്നു. എന്നാല്‍‌ ഈ അന്വേഷണം കൃഷി വകുപ്പ് ഏറ്റെടുക്കുകയും ബി അശോക് തന്നെയാണ് അന്വേഷണം നടത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസ് താല്‍പര്യം എടുത്ത് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ലക്ഷ്യം ബി.അശോകായിരുന്നു. എന്നാല്‍ ചോർച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ റിപ്പോർട്ട് നല്‍കിയതിന് പിന്നാലെയാണ് ബി.അശോകിന് കൃഷി വകുപ്പില്‍ നിന്ന് നീക്കിയത്. ടിങ്കു ബിസ്വാളാണ് അശോകിന് പകരം കൃഷിവകുപ്പില്‍ നിയമിതയായത്. ഉത്തരവിറങ്ങിയകിന് പിന്നാലെ ടിങ്കു ബിസ്വാള്‍ ചുമതലയേല്‍ക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!