ആവശ്യത്തിന് വെള്ളം കുടിച്ചോ?.. എങ്ങനെ തിരിച്ചറിയാം?…

രീരത്തിൽ വെള്ളത്തിന്റെ അളവു കുറഞ്ഞാൽ ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ബാധിക്കും. ചർമത്തിന്റെ ആരോഗ്യത്തിനും ദിവസവും എട്ട് മുതൽ11 ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്.

ഒറ്റയടിക്ക് അഞ്ച് ആറും ഗ്ലാസ് വെള്ളം കുടിച്ച് കണക്ക് ഒപ്പിക്കാമെന്ന് കരുതരുത്. ഒരു ദിവസം മുഴുവനും ഇടയ്ക്കിടെ കുറേശ്ശേയായി വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാൻ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ്.

വ്യായാമത്തിനു ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടിൽഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴു മെല്ലാം ഒരു കുപ്പിയിൽ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല. ഇതൊരു ശീലമാക്കിയാൽ വെള്ളം കുടിക്കാൻ മറന്നു പോകില്ല.

പഴങ്ങൾ മധുരം ചേർക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛർദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!