മരണത്തിലും ഒരുമിച്ച് മുത്തശ്ശിക്കൂട്ടുകാർ.. ഒരേദിവസം ജനിച്ച് അയൽവാസികളായി ജീവിച്ച മുത്തശ്ശിമാർ ഒരേദിവസം അന്തരിച്ചു…

സൗഹൃദത്തിന്റെ ഇഴയടുപ്പം മരണത്തിലും കാത്ത് മുത്തശ്ശിക്കൂട്ടുകാർ. വള്ളക്കടവിന് കിഴക്ക് കരിങ്ങാട്ടംപിള്ളിയിൽ ആനന്ദവല്ലിയമ്മയും (97) മണ്ണാരപ്പള്ളിൽ കാന്തിമതിയമ്മയുമാണ് (97) ഇഴപിരിയാത്ത സൗഹൃദം മരണത്തിലും ഒന്നിപ്പിച്ചത്. ഒരേദിവസം ജനിച്ച്, അയൽവാസികളായി ജീവിച്ച മുത്തശ്ശിമാർ ഒരേദിവസം വിടചൊല്ലിയത് നാട്ടുകാർക്ക് അത്ഭുതമായി.

വാർധക്യസഹജമായ അസുഖങ്ങളാൽ ഇരുവരും വീട്ടിൽതന്നെയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ആനന്ദവല്ലിയമ്മ മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ച കാന്തിമതിയമ്മയും വിടവാങ്ങി. രണ്ടുപേരും ജനിച്ചത് ഒരേദിവസമായിരുന്നു. ഇരുവരുടെയും ജനനസമയത്തിലുണ്ടായ സമയവ്യത്യാസം മാത്രമാണ് മരണസമയത്തും ഉണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!