പൂഞ്ഞാർ: ബിജെപി പൂഞ്ഞാർ മുൻ നിയോജക മണ്ഡലം പ്രസിഡന്റും കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ കെ രാജു ( 53)കുറ്റിയാത്ത് അന്തരിച്ചു.
ഏതാനും ദിവസങ്ങളായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കടനാട് മേരിലാൻ്റ് സ്വദേശിയാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മേരിലാൻഡിലുള്ള വീട്ടുവളപ്പിൽ.
