ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി

ബംഗളൂരു : ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി. ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ചിന്നയ്യയെ എസ്ഐടി സംഘം കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. വെളിപ്പെടുത്തലിന് മുൻപും ശേഷവും ചിന്നയ്യയുമായി ബന്ധപ്പെട്ടവരെ ചുറ്റിപറ്റിയുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യ മാത്രമല്ല സംഭവത്തിന്‌ പിന്നിലെന്നും ഗൂഢാലോചന നടത്തിയവർക്കായി വിദേശത്ത്‌ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഫണ്ട് വന്നതായി അശോക ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!