കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
വിശദമായ വാദത്തിന് ശേഷം മുൻകൂർ ജാമ്യാപേക്ഷയുടെ കാര്യത്തിൽ വിധി പറയും. 15 ന് ആയിരിക്കും മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക.
അതിജീവിതയ്ക്ക് എതിരെ താൻ നല്‍കിയ തെളിവുകള്‍ പരിഗണിച്ചില്ലെന്നു വാദമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി
