കോട്ടയം : സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യയെയും ദേശീയ ചിഹ്നങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ട പ്രവാസി യുവാവിനെതിരെ പോലീസ് കേസെടുത്തു.
കോട്ടയം സ്വദേശിയായ ആല്‍ബിച്ചൻ മുരിങ്ങയിലിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അമേരിക്കയില്‍ താമസിക്കുന്ന ആല്‍ബിച്ചൻ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഫേസ്ബുക്കില്‍ രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെച്ചത്. ദേശീയ പതാകയിലെ അശോകചക്രത്തിന് പകരം ഇമോജി ഇടുകയായിരുന്നു.
‘ഇന്ത്യ എന്റെ രാജ്യമല്ല, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരല്ല’ എന്ന് തുടങ്ങുന്നതായിരുന്നു ദേശീയ ഗാനത്തെ അവഹേളിച്ചുകൊണ്ട് ഇയാള്‍ എഴുതിയത്. അമേരിക്കയില്‍ താമസിക്കുന്ന ആല്‍ബിച്ചന്‍ ഫേസ്ബുക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടും അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവച്ചതായും പരാതിയുണ്ട്.
