കോതമംഗലം : ലൗവ് ജിഹാദിന്റെ കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന കോതമംഗലം സ്വദേശിനി സോനയുടെ കേസ് N IA അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വീട്ടിൽ സന്ദർശിച്ചതിന് ശേഷം മഹിളാ ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ നടക്കുന്ന മതത്തിന്റെ പേരിലുള്ള തീവ്രവാദ പ്രവർത്തനം നിരോധിക്കണം. അതിനായ് സർക്കാർ മുൻകൈ എടുക്കണം. മാധവിക്കുട്ടി മുതൽ തുടങ്ങിയ തീവ്രവാദ പ്രവർത്തനം സോന വരെ എത്തി നിൽക്കുന്നു. റമീസിന് പ്രേരണ നൽകിയ മാതാ പിതാക്കൾ ഒളിവിൽ ആണെന്ന് പോലീസ് പറയുമ്പോൾ തന്നെ അവരെ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന യാഥാർഥ്യം തിരിച്ചറിയാൻ സാധിക്കും. പോലീസ് ആരെയോ ഭയക്കുന്നു. ആഭ്യന്തര വകുപ്പ് തീവ്രവാദികളുടെ ചട്ടുകമാവാതെ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ തയാറാകണമെന്നും ബിന്ദു മോഹൻ ആവശ്യപ്പെട്ടു..
മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ശോഭ സുന്ദരം.. ജില്ലാ പ്രസിഡന്റ് Dr. വിജയകുമാരി, ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് P C ബാബു, കോതമംഗലം താലൂക് പ്രസിഡന്റ് വിജയൻ, വൈസ് പ്രസിഡന്റ് മോഹനൻ, എന്നിവരും.ഒപ്പം ഉണ്ടായിരുന്നു.
