കോട്ടയം മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ…സ്ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് പൊട്ടിച്ചു…

കോട്ടയം : ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു.

കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ആണ് വയറ്റിൽ കെട്ടിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!