ന്യൂഡൽഹി : അനുദിനം വളരുകയാണ് ഇന്ത്യ. രാജ്യത്തിന്റെ യശ്ശസ് ഉയരുന്നതിനൊപ്പം തന്നെ വിദേശീയർക്ക് നമ്മളിലുള്ള വിശ്വാസവും വർദ്ധിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടെങ്കിൽ വിസ ആവശ്യമില്ലാതെ സന്ദർശിക്കാനാവുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയർന്നിരിക്കുകയാണ്.
ഏതാണ് ആ രാജ്യങ്ങളെന്ന് നോക്കാം.
ഭൂട്ടാൻ
ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലേക്ക് വിസയില്ലാതെ സന്ദർശിക്കാം. നിങ്ങളുടെ സന്ദർശനം 14 ദിവസത്തിൽ കൂടുന്നുവെങ്കിൽ മാത്രം ഓദ്യോഗികമായ വിസ നടപടികളിലേക്കോ മറ്റോ കടന്നാൽ മതി.
നേപ്പാൾ
ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിക്കുന്ന മറ്റൊരു രാജ്യമാണ് നേപ്പാൾ. 150 ദിവസത്തോളം ഇനത്യക്കാർക്ക് താമസിക്കാം
കസാക്കിസ്ഥാൻ
കസാക്കിസ്ഥാൻ, ഇന്ത്യക്കാർക്ക് പരമാവധി 14 ദിവസത്തേക്ക് വിസ രഹിത യാത്ര അനുവദിക്കുന്നുണ്ട്.
ബാർബഡോസ്
കരീബിയൻ രാജ്യങ്ങളിൽ ഒന്നാണ് ബാർബഡോസ്.ഇന്ത്യക്കാർക്ക് വിസ രഹിതമായ പ്രവേശിക്കാവുന്ന രാജ്യമാണിത്. അതും തുടർച്ചയായ 90 ദിവസത്തേക്ക് വിസ ആവശ്യമില്ലാതെ നിങ്ങൾക്ക് ഇവിടെ താമസിക്കാം.
ഫിജി
നിങ്ങൾ ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമയാണെങ്കിൽ വിസ ആവശ്യമില്ലാതെ നിങ്ങൾക്ക് 120 ദിവസത്തേക്ക് ഫിജിയിൽ
ജമൈക്ക
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത യാത്ര അനുവദിക്കുന്ന മറ്റൊരു രാജ്യമാണ് ജമൈക്ക. കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 30 ദിവസത്തേക്ക് ഇവിടെ വിസയില്ലാതെ കഴിയാം
മൗറീഷ്യസ്
ഇന്ത്യൻ യാത്രികർക്ക് വിസ ആവശ്യമില്ലാതെ മൗറീഷ്യസിൽ പരമാവധി 90 ദിവസം വരെ താമസിക്കാം.
സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
കരീബിയൻ ഉൾക്കടലിലുള്ള ദ്വീപ് രാഷ്ട്രമായ സെന്റ് കിറ്റ്‌സ് ആൻഡിൽ
ഇന്ത്യക്കാർക്ക് 90 ദിവസം വിസ ആവശ്യമില്ലാതെ താമസിക്കാം
സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്
സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസും കരീബിയൻ ദ്വീപുകളിൽ ഉൾപ്പെടുന്ന രാജ്യമാണ്. ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാതെ 30 ദിവസം താമസിക്കാം.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ
ഈ കരീബിയൻ ദ്വീപ് രാജ്യത്ത് ഇന്ത്യക്കാർക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
ഹെയ്ത്തി
ഇതൊരു കരീബിയൻ രാജ്യമാണ്. ഇന്ത്യൻ പൗരൻമാർക്ക് ചുരുങ്ങിയ കാലത്തേക്ക് അതായത് 90 ദിവസം വരെ വിസയില്ലാതെ ഹെയ്തിയിൽ താമസിക്കാം.
ജിസിസി രാജ്യങ്ങളായ ഖത്തറും ഒമാനുമെല്ലാം ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാം. വിസ ഫ്രീ എൻട്രി, വിസ ഓൺ അറൈവൽ എന്നീ സൗകര്യങ്ങൾ ലഭിക്കുമെന്നർഥം.
ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങൾ
അംഗോള,ബാർബഡോസ്,ഭൂട്ടാൻ,ബൊളീവിയ,ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ,ബുറുണ്ടി,കംബോഡിയ,കേപ് വെർഡെ ദ്വീപുകൾ,കൊമോറോ ദ്വീപുകൾ,കുക്ക് ദ്വീപുകൾ,ജിബൂട്ടി,ഡൊമിനിക്ക,എൽ സാൽവഡോർ,എത്യോപ്യ,ഫിജി,ഗാബോൺ,ഗ്രനേഡ,ഗിനിയ-ബിസാവു,ഹയ്തി,ഇന്തോനേഷ്യ,ഇറാൻ,ജമൈക്ക,ജോർദാൻ,കസാക്കിസ്ഥാൻ,കെനിയ,കിരിബതി,ലാവോസ്,മക്കാവോ മഡഗാസ്‌കർ,മലേഷ്യ,മാലദ്വീപ്,മാർഷൽ ദ്വീപുകൾ,മൗറിറ്റാനിയ,മൗറീഷ്യസ്,മൈക്രോനേഷ്യ,മോണ്ട്‌സെറാറ്റ്,മൊസാംബിക്ക്,മ്യാൻമർ,നേപ്പാൾ,നിയു,ഒമാൻ,പലാവു ദ്വീപുകൾ,ഖത്തർ,റുവാണ്ട,സമോവ,സെനഗൽ,സീഷെൽസ്,സിയറ ലിയോൺ,സൊമാലിയ,ശ്രീ ലങ്ക,സെന്റ് കിറ്റ്സ് ആൻഡ് നെവിസ്,സെന്റ് ലൂസിയ,സെന്റ് വിൻസെന്റും ഗ്രനേഡൈൻസും,ടാൻസാനിയ,തായ്‌ലൻഡ്,തിമോർ-ലെസ്റ്റെ,ടോഗോ,ട്രിനിഡാഡ് ആൻഡ് ടൊബാഗോ,ടുണീഷ്യ,തുവാലു,വനവാട്ടു,സിംബാബ്വെ