എയ്ഡഡ് സ്കൂ‌ൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി

പത്തനംതിട്ട : എയ്ഡഡ് സ്കൂ‌ൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം.

നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജൻ ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപിക യാണ് ഷിജോയുടെ ഭാര്യ. 14 വർഷത്തെ ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസിൽ നിന്ന് തുടർനടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറഞ്ഞു.

ഇന്നലെ  വൈകുന്നേരം ആറുമണി മുതൽ ഷിജോയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റർ അകലെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഷിജോയുടെ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഷിജോയുടെ ഭാര്യയ്ക്ക് അനുകൂലമായി ഉത്തരവിട്ടു. എന്നാൽ ഡിഇഒ ഓഫീസ് തുടർനടപടിയെടുത്തില്ല. ഇതിൽ മനംനൊന്താണ് ഷിജോ ആത്മഹത്യ ചെയ്തത്.

കൃഷിവകുപ്പിൽ ഫീൽഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!