നവകേരള സദസ്സില്‍ ലഭിച്ചത് 6,33,044 പരാതികൾ, ഇതുവരെ പരിഹരിച്ചത് 46,701 പരാതികളെന്ന് വിവരാവകാശ രേഖ

മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സില്‍ ലഭിച്ചത് 6,33,044 പരാതികൾ. ഇതുവരെ പരിഹരിച്ചത് 46,701 പരാതികളെന്ന് വിവരാവകാശ രേഖ.

മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി. മുര്‍ഷിദ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറ‍യുന്നത്.

ആകെ ലഭിച്ച പരാതികള്‍: 6,33,044. പരിഹരിക്കാനുള്ളത്: 4,88,586 പരാതികള്‍. നവകേരള സദസ്സിന്റെ പോര്‍ട്ടലിലെ കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പരാതികള്‍ പരിഹരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്.

ജില്ല, ആകെ പരാതികള്‍, പരിഹരിച്ചത്


ആലപ്പുഴ- 52,640 – 906

എറണാകുളം – 44,664 2 – 453

ഇടുക്കി -41,776 -1,545

കണ്ണൂര്‍ -28,805 – 11,079

കാസര്‍കോട് -14,709 – 8,053

കൊല്ലം -50,447 – 852

കോട്ടയം -43,269 – 968

കോഴിക്കോട് -47,973 -3,605

മലപ്പുറം -81,447 -3,978
പാലക്കാട്-62,426 -4,040
പത്തനംതിട്ട-23,580 -284
തിരുവനന്തപുരം- 65,334 -478
തൃശൂര്‍-55,575 -5,934
വയനാട്- 20,399 – 2,526

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!