പൂഞ്ചില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ചിലെ കസാലിയാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഭീകരരാണെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിയന്ത്രണരേഖയ്ക്ക് സമീപം സംശയകരമായ നീക്കങ്ങള്‍ കണ്ടതോടെയാണ് സൈന്യം തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരന്റെ സാന്നിധ്യം കൂടിയുള്ളതായി സൈന്യം സൂചിപ്പിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

പാക് അധീന കശ്മീരില്‍ നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്. സാധാരണക്കാരായ വിനോദസഞ്ചാരികളായ 26 പേരുടെ മരണത്തിന് ഇടയായ പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരെ ശ്രീനഗറിന് സമീപമുള്ള ഏറ്റുമുട്ടലില്‍ വധിച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പൂഞ്ചില്‍ ഏറ്റുമുട്ടല്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!