രാജ്യത്ത് നിന്ന് നാല് അൽഖ്വയ്ദ പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി : അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്. ഗുജറാത്ത്, ദില്ലി, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നഗരങ്ങളിൽ നിന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെ നാല് അംഗങ്ങളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറിയിച്ചു. മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരാണ് അറസ്റ്റിലായത്

സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ രാജ്യത്തിനെതിരെ തെറ്റായതും പ്രകോപനപരവുമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനും പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുന്നതിനും അശാന്തിയും തീവ്രവാദ പ്രവണതകളും പ്രചരിപ്പിക്കുന്നതിനും ഇവർ നേതൃത്വം നൽകിയെന്ന് എടിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഹർഷ് ഉപാധ്യായയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് റെയ്ഡ് നടത്തിയത്. ‘ഗസ്വാ-ഇ-ഹിന്ദ് എന്ന പേരിൽ ഭീകരാക്രമണം നടത്താൻ എക്യുഐഎസിന്റെ അനുയായികളെ പ്രേരിപ്പിക്കുന്ന ഇവർ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ സായുധ അക്രമം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയ്‌ക്കെതിരെ അതൃപ്തി പ്രചരിപ്പിച്ചുവെന്നും അന്വേഷണ സംഘം പറഞ്ഞു.

സോഷ്യൽമീഡിയ അക്കൗണ്ടുകൾ അഹമ്മദാബാദിലെ മൊഹമ്മദ് ഫർദീൻ എന്നയാളാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തി. ജൂലൈ 21 നും 22 നും ഇടയിൽ, കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയും ദില്ലി സ്പെഷ്യൽ സെല്ലിന്റെയും ദില്ലി പൊലീസിന്റെയും യുപി എടിഎസിന്റെയും യുപി പൊലീസിന്റെയും പിന്തുണയോടെയും ഗുജറാത്ത്, ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അഹമ്മദാബാദ്, ആരവല്ലി എന്നിവിടങ്ങളിൽ നിന്ന് നാല് പ്രതികളെയും സംഘംപിടികൂടിയതായി വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!