പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് മാവേലിക്കരയിൽ നിന്നും അറസ്റ്റിൽ

പാമ്പാടി : ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മാവേലിക്കരയിൽ നിന്നും പാമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തു.

ആലപ്പുഴ തെക്കേക്കര കുറത്തിക്കാട് കളക്കാട്ട് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ദേവദത്തൻ (21) ആണ് പിടിയിലായത്.

ഈ മാസം രണ്ടിന് രാവിലെ  9.20 മണിയോടെ ഏഴാം ക്ലാസിൽ പഠിക്കുന്ന  അതിജീവിത  പാമ്പാടി പള്ളിക്കുന്ന് ഭാഗത്ത് സ്കൂൾ ബസ് കാത്തുനിൽക്കുമ്പോൾ  ഒരു ബൈക്കിൽ എത്തിയ പ്രതി ബൈക്കിൽ ഇരുന്ന് നഗ്നത പ്രദർശിപ്പിച്ച് അതിജീവിതയോട് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് നിന്നും ഇയാൾ രക്ഷപ്പെട്ടു .

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ  കണ്ടെത്തുന്നതിനായി  കാഞ്ഞിരപ്പള്ളി DYSP യുടെ നിർദ്ദേശാനുസരണം പാമ്പാടി IP SHO റീചാർഡ് വർഗീസ്, SI ഉദയകുമാർ P B,SCPO മാരായ സുമിഷ് മാക്മില്ലൻ, നിഖിൽ, CPO മാരായ ശ്രീജിത്ത്‌രാജ്, ശ്രീകാന്ത് p s, അരുൺകുമാർ M R, എന്നിവർ ഉൾപ്പെട്ട സംഘം
സിസിടിവി ദൃശ്യങ്ങളും, സാക്ഷി മൊഴികളും ശേഖരിച്ച്  നടത്തിയ അന്വേഷണത്തിൽ ആണ് മാവേലിക്കരയിലെ വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ പാമ്പാടി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!