കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശിയ പാതാ നിർമാണത്തിനായി കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ഒരു വർത്തിലേറെയായി കട പ്രവർത്തിച്ചിരുന്നില്ല.
പേപ്പർ, പ്ലാസ്റ്റിക് എന്നിവ കൂട്ടിയിട്ടതിന് ഇടയിൽ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ളതാണ് തലയോട്ടി യെന്നാണ് പ്രാഥമിക നിഗമനം.
ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.