കോട്ടയത്ത് ബേക്കർ സ്കൂളിൽ വൻ മോഷണം.

കോട്ടയം : നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ബേക്കർ സ്കൂളിൽ വൻ മോഷണം. ക്യാമറകളും, കുട്ടികളുടെ ചാരിറ്റി ബോക്സും, നിരീക്ഷണ ക്യാമറ യൂണിറ്റുകളും കവർന്നു.

ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ ബ്ലോക്കിലും, ഹയർസെക്കൻഡറി ബ്ലോക്കിലുമാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ സ്കൂൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം ആദ്യം അറിഞ്ഞത്. പ്രിൻസിപ്പാളിന്റെയും ഹെഡ്മിസ്ട്രസിന്റെയും ഓഫീസുകൾ, ഹയർ സെക്കൻഡറി അധ്യാപകരുടെയും, ഹൈസ്കൂൾ അധ്യാപകരുടെ സ്റ്റാഫ് റൂമുകൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്.

പ്രിൻസിപ്പാളിന്റെയും, ഹെഡ്മിസ്ട്രസിന്റെയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിഎസ്എൽആർ ക്യാമറകളും, അധ്യാപകരുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ സംഭാവനയായി നൽകുന്ന ചാരിറ്റി ബോക്സുകളും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്..

സ്കൂളിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ ഡിവിആർ യൂണിറ്റും മോഷണം പോയിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിവിദ്യാർത്ഥിനികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് നിക്ഷേപിക്കുന്ന 26 ഡിവിഷനുകളിലേയും ചാരിറ്റി ബോക്സ് നഷ്ടപ്പെട്ടിട്ടുണ്ട്.

കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള
വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!