ആലപ്പുഴ : സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്ന് എറണാകുളം സ്റ്റേഷനിലേക്ക് സ്ഥലംമാറി പോകുന്ന സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാനെ സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് കമ്മറ്റി ആദരിച്ചു.
കഴിഞ്ഞ മൂന്നു വർഷം കൊണ്ട് മുഹമ്മ സ്റ്റേഷനിൽ ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. അതിന്റെ ഭാഗമായി വാട്ടർ ടാക്സി, പാതിരാമണൽ സ്പെഷ്യൽ സർവ്വീസ്, പാതിരാമണലിൽ പഞ്ചായത്തുമായി ചേർന്ന് പാതിരാമണൽ ഫെസ്റ്റ് മുതലായവ ഷാനവാസ് ഖാൻ മുഹമ്മ സ്റ്റേഷനിൽ വന്നതിനു ശേഷം നടപ്പാക്കിയ ശ്രദ്ധേയമായ മാറ്റങ്ങളാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഉറങ്ങി കിടന്ന ടൂറിസത്തെ പാതിരാമണൽ സർവ്വീസിലൂടെ ഉണർവും , ഉയർന്ന കളക്ഷനും, വിനോദ സഞ്ചാരികളെ ആകർക്ഷിക്കുവാനും സാധിച്ചു . ദിനംപ്രതി മുഹമ്മയിൽ നിന്നുള്ള പാതിരാമണൽ സ്പെഷ്യൽ സർവ്വീസിൽ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചിരിക്കുകയാണ്.
കൂടാതെ വേമ്പനാട്ടുകായലിൽ മരണത്തെ മുഖാമുഖം കണ്ട പല സന്ദർഭങ്ങളിലും രക്ഷാദൗത്യത്തിനു നേതൃത്വം നൽകി മുഹമ്മ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ്റെ നേതൃത്വത്തിൽ ഒരുപാട് മനുഷ്യ ജീവനുകൾ രക്ഷിക്കാനും സാധിച്ചിട്ടുണ്ട്. ജലഗതാഗത വകുപ്പിനും മുഹമ്മയുടെ സർവ്വദോന്മുഖമായ വികസനത്തിനത്തിന് തന്റെ കഴിവിന്റെ പരമാവധി ചെയ്തു. ചില പ്രവർത്തനങ്ങൾ ബാക്കിയാക്കി സ്ഥലംമാറ്റത്തിന്റെ ഭാഗമായി മുഹമ്മയിൽ നിന്നും എറണാകുളത്തേയ്ക്ക് പോകുന്ന ഷാനവാസ് ഖാനു മുഹമ്മ സ്റ്റേഷൻ ആഫീസിൽ നടത്തിയ സ്നേഹാദരവിൽ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം മൊമെൻ്റോ നൽകി ആദരിച്ചു.
സ്രാങ്ക് അസോസിയേഷൻ യൂണീറ്റ് പ്രസിഡൻ്റ് ലാൽ പി സി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി , മറ്റ് കമ്മറ്റി അംഗങ്ങളായ സൂരജ് , കെ കെ രാജേഷ്, സന്തോഷ് കുമാർ , രജിമോൻ ചീപ്പുങ്കൽ, രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ തുടങ്ങിയവർ പങ്കെടുത്തു.
