ആലപ്പുഴ: സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ ഓരോന്നായി അട്ടിമറിക്കുന്ന ഇടതു സർക്കാർ ശമ്പളപരിഷ്കരണവും അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും എന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ആര്യ പറഞ്ഞു.
2024 ജൂലൈ 1 നാണ് ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടിയിരിക്കുന്നത്. സർക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും സെക്രട്ടറിമാർ തയ്യാറാക്കുന്ന സമവാക്യം കൊണ്ട് ശമ്പള പരിഷ്കരണം നടപ്പാക്കാനാണ് ശ്രമമെങ്കിൽ ബംഗാളിന്റേയും ത്രിപുരയുടേയും അവസ്ഥ കേരളത്തിലെ ഇടതുഭരണം നേരിടേണ്ടി വരും.

ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. സംഘ് ആലപ്പുഴ ജില്ലയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്യ. 18%ക്ഷാമബത്ത കുടിശ്ശിക, പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ, സർക്കാർ വിഹിതത്തോടെ മെഡിസെപ്പ് തുടങ്ങി എല്ലാ മേഖലയിലും ജീവനക്കാരെ ഇടതു സർക്കാർ വഞ്ചിക്കുന്നതായി ഉദ്ഘാടക കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് കെ എൻ അജിത്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. BMS സംസ്ഥാന സമിതി അംഗം ബി രാജശേഖരൻ, ഫെറ്റോ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, എൻ.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി ജിതേഷ്നാഥ്, ജില്ലാ ഭാരവാഹികളായ റ്റി സന്തോഷ്, റ്റി എസ് സുനിൽകുമാർ, ഒ പ്രമീള, കെ ആർ രജീഷ്, സി കെ അനിത, കെ യു ദീപുകുമാർ, ആദർശ് സി റ്റി തുടങ്ങിയവർ സംസാരിച്ചു.
ഉപവാസ സമരത്തിന്റെ സമാപന യോഗം സംസ്ഥാന സമിതി അംഗം ശ്രീജിത്ത് കരുമാടി ഉദ്ഘാടനം ചെയ്തു.
