കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ കെ.എന്‍. രാജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് സംഘടിപ്പിച്ച അഖില കേരള ഇന്‍റര്‍ കൊളീജിയറ്റ് ജനറല്‍ ക്വിസ് മത്സരം -ഇകോണ്‍സ്പയറില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് കിരീടം.
എസ്.എസ്. ഹരികൃഷ്ണന്‍, വി.എസ്. ശബരീനാഥന്‍ എന്നിവരുള്‍പ്പെട്ട ടീമാണ് യൂണിവേഴ്‌സിറ്റി കോളജിനെ പ്രതിനീധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്.
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിനും(ബി. പഞ്ചമി, ബിന്‍ഷ അബുബക്കര്‍) തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിനു(ഡി.എം. ആദിത്യന്‍, എസ്. അദ്വൈദ്)മാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
വിവിധ സര്‍വകലാശാലകളിലെ കോളജുകളില്‍നിന്ന് 49 ടീമുകള്‍ പങ്കെടുത്ത മത്സരത്തിന്റെ സമ്മാനദാനം വൈസ് ചാന്‍സര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിച്ചു. യഥാക്രമം 10000 രൂപ, 5000രൂപ, 3000രൂപ എന്ന ക്രമത്തിലാണ് സമ്മാനത്തുക.
ചടങ്ങില്‍ കെ.എന്‍. രാജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഡയറക്ടര്‍ ഡോ. ജോണി ജോണ്‍സണ്‍ അധ്യക്ഷനായിരുന്നു. അലക്‌സ് അലോഷ്യസായിരുന്നു ക്വിസ് മാസ്റ്റര്‍. ടി. അനന്ദു, ശാന്തിനി എന്നിവര്‍ മത്സരത്തിന്റെ ഏകോപനം നിര്‍വഹിച്ചു.