സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ ഇടുക്കി സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി : സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.
നെടുങ്കണ്ടം അമ്പലപ്പാറ ഭാഗത്തുള്ള കുഴിവിള വീട്ടിൽ മനു ദശരഥൻ എന്നയാളാണ് പിടിയിലായത്.

ചങ്ങനാശ്ശേരി വട്ടപ്പള്ളി ഭാഗത്തുള്ള പ്രഭു ബാലാജി എന്ന പലചരക്കു ഹോൾസെയിൽ കടയിൽ വന്ന് സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുടുംബ ശ്രീ പ്രവർത്തർക്ക് വിതരണം ചെയ്യുന്നതിനായി 1250 കിലോ പഞ്ചസാരയും, 29 ചാക്ക് അരിയും, 10 പെട്ടി വെളിച്ചെണ്ണയും ഉൾപ്പെടെ 219775/- രൂപയുടെ സാധനങ്ങൾ കൈപ്പറ്റിയശേഷം പണം നല്കാതെ മുങ്ങിയതിനെ തുടർന്നാണ് കടയുടമ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്.

ഇയാൾ കേരളത്തിലെ പല സ്ഥലങ്ങളിലും സമാന രീതിയിലുളള തട്ടിപ്പുകൾ നടത്തിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ട്. കടയുടമയുടെ പരാതിയെ തുടർന്ന് ആണ് അറസ്റ്റ്. മുളന്തുരുത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!