ഭഗവാന്‍ കൃഷ്ണന്‍ മുതല്‍ ശിവാജി വരെ ഉപയോഗിച്ചു… കാവിക്കൊടി ആര്‍എസ്എസിന്‍റേതു മാത്രമല്ല…

പാലക്കാട് : കാവിക്കൊടി ദേശീയപതാക ആക്കണമെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി നേതാവ് എന്‍ ശിവരാജന്‍. ആ പ്രസ്താവന തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറാണെന്നും ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം ശിവരാജന്‍ വ്യക്തമാക്കി.

‘നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന സമ്പന്നമായ ചരിത്രമാണ് കാവി പതാകയ്ക്കുള്ളത്. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) പതാക മാത്രമല്ല, ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ആത്മീയ പൈതൃകത്തെയും പ്രതിനിധാനം ചെയ്യുന്നു. ഭഗവാന്‍ കൃഷ്ണന്‍ മുതല്‍ സ്വാമി വിവേകാനന്ദന്‍, ഛത്രപതി ശിവാജി മഹാരാജ് വരെ, കാവി പതാക ഇന്ത്യന്‍ സ്വത്വത്തെ പ്രതിനിധാനം ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്.’ ശിവരാജന്‍ പറഞ്ഞു.

കാവി ദേശീയ പതാകയാക്കണമെന്ന അപേക്ഷകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുമ്പും പലതവണ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കും ഇതേ വികാരം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,” എന്നും പാലക്കാട് മുനിസിപ്പാലിറ്റിയി മുന്‍ ബിജെപി കൗണ്‍സിലര്‍ കൂടിയായ ശിവരാജന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!