പഹൽഗാം ഭീകരാക്രമണം; 2 പേർ അറസ്റ്റിൽ…

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻ‌ഐഎ. ഭീകരാക്രമണം നടപ്പാക്കിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്.

പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയിരിക്കുന്നതെന്നും എൻഎഐ വ്യക്തമാക്കി. ഇവർ 3 ഭീകരരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്.

ഭീകരർ ലഷ്കർ ബന്ധമുള്ള ഭീകരരെന്ന് പിടിയിലായവർ‌ മൊഴി നൽകിയതായി എൻഐഎ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!