മലപ്പുറം: ഗവർണർ ഇന്ന് പൊന്നാനിയിൽ എത്തും. ഗവർണർ വരുന്നതിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധ ബാനറുകൾ ഉയർന്നു. ‘മിസ്റ്റർ ചാൻസിലർ യു ആർ നോട്ട് വെൽകം ഹിയർ’ എന്ന പേരിലാണ് ബാനർ. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
അന്തരിച്ച മുന്‍ എംഎല്‍എയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനായി ആണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മലപ്പുറത്തെത്തുന്നത്.
രാവിലെ പതിനൊന്നിന് എരമംഗലത്ത് നടക്കുന്ന പരിപാടി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. എസ്എഫ്‌ഐയുടെ പ്രതിഷേധ സമരങ്ങള്‍ങ്ങള്‍ക്കിടെ കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വീണ്ടും മലപ്പുറത്ത് എത്തുന്നത്.
