ഇംഫാൽ : വീണ്ടും സംഘർഷം ഉടലെടുത്തതോടെ മണിപ്പൂരിൽ അഞ്ച് ജില്ലകളില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഉത്തരവ് ഇന്നലെ അർദ്ധരാത്രി മുതൽ മുതല്‍ പ്രാബല്യത്തില്‍ വന്നെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, ബിഷ്ണുപുര്‍, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്.
മെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്‌തെന്ന സൂചനയെ തുടര്‍ന്ന് ഇംഫാലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍ നേതാവിന്റെ പേരും ചുമത്തിയ കുറ്റവും പൊലീസ് പുറത്തുവിട്ടിട്ടില്ല, നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. സാമൂഹിക വിരുദ്ധര്‍ വിദ്വേഷ പരാമര്‍ശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണക്കാക്കിയാണ് നടപടി.
വീണ്ടും സംഘര്‍ഷം… അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി…
