വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്‍കാന്‍ സഹാറ ഗ്രൂപ്പിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഉത്തരവായത്.തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
സഹാറ ഗ്രൂപ്പ് നിര്‍മിച്ച വീട് വാങ്ങിയവരുമായുള്ള കേസില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റ് നല്‍കാന്‍ കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ആറ് തവണ അവസരം നല്‍കിയിട്ടും ഉത്തരവ് പാലിക്കാത്തനിലാണ് സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ ചുമത്തിയത്.
സഹാറ ഗ്രൂപ്പിന് 2 കോടി രൂപ പിഴ…തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സുപ്രീംകോടതി
