കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് 30കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം തുടങ്ങി.

കർണാടകയിലെ ഹസൻ ജില്ലയിൽ സകലേഷ്പുർ സ്വദേശിനിയായ ശോഭിത വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയ ജീവിതം തുടങ്ങുന്നത്. ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു അടക്കം നിരവധി ജനപ്രിയ സീരിയലുകളിൽ അവർ അഭിനയിച്ചു.

എറഡോണ്ട്ല മൂർ, എടിഎം, ഒന്നന്തു കതെ ഹെല്ല, ജാക്ക്പോർട്ട് തുടങ്ങിയ കന്നഡ സിനിമകളിലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.  പിന്നീട് തെലുഗു സിനിമയിലും താരം സജീവമായിരുന്നു. അതിനിടെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!