പണം നൽകണമെന്നാവശ്യപ്പെട്ട് പ്രശസ്‌ത കാൻസർ രോഗവിദഗ്‌ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി

മരട് : പണം നൽകണമെന്നാവശ്യപ്പെട്ട് പ്രശസ്‌ത കാൻസർ രോഗവിദഗ്‌ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി. മുംബൈയിലെ ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണികത്ത് ലഭിച്ചത്.

ഡോ. ഗംഗാധരന്റെ ചികിത്സാ പിഴവിൽ പെൺകുട്ടി മരിക്കാൻ ഇടയായെന്നും തുടർന്ന് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. തപാൽ വഴി മേയ് 17ന് ലഭിച്ച കത്തിൻ്റെ പശ്ചാത്തലത്തിൽ ഡോ. ഗംഗാധരൻ മരട് പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ നീതി തേടി പെൺകുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നാണ് കത്തിൽ അവകാശപ്പെടുന്നത്

കത്തിൽ നൽകിയ ലിങ്ക് അല്ലെങ്കിൽ ക്യുആർ കോഡ് വഴി ബിറ്റ് കോയിൻ ആയി 8.25 ലക്ഷം രൂപ നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. പണം നൽകിയില്ലെങ്കിൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ ഭീഷണിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!