മലപ്പുറം : ഏറ്റവും വലിയ വഞ്ചനയെത്തുടര്‍ന്നാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന. പി വി അന്‍വറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. നിലമ്പൂരില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു പിണറായി വിജയന്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. ഇതുവരെ എല്‍ഡിഎഫിന്റെ പരിപാടിയില്‍ സജീവമായി പങ്കെടുക്കാത്ത, അനേകം ആളുകള്‍ ഇന്നലെ സ്വരാജിനെ സ്വീകരിക്കാനെത്തി. പ്രത്യേക വികാരത്തോടെ സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നാട് സ്വീകരിച്ചിരിക്കുന്നു എന്നതാണ് ഇത് കാണിക്കുന്നത്.
ഇതുവരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന നേതാവാണ് സ്വരാജ്. ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാരിയംകുന്നന്റെയും സഖാവ് കുഞ്ഞാലിയുടെയും പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മണ്ണാണിത്. വാരിയംകുന്നനെ പിടികൂടാന്‍ ചതി കാണിച്ചവരുടെ മണ്ണും കൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. നല്ല വിജയപ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എന്തിനാണ് ജനങ്ങൾ എല്‍ഡിഎഫിന് ഈ പിന്തുണ നൽകുന്നത്? എല്‍ഡിഎഫ് കാര്യങ്ങൾ കൃത്യമായി നിർവഹിക്കുന്നു എന്നത് ജനങ്ങൾക്കറിയാം. വാഗ്ദാനങ്ങൾ നൽകി മറക്കുന്ന രീതി എല്‍ഡിഎഫിനില്ല. ഇത് അനുഭവത്തിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കാനാണ് എൽഡിഎഫ് ശ്രമിച്ചിട്ടുള്ളത്. അത് ജനങ്ങളോടുള പ്രതിബദ്ധത മൂലമാണെന്നും എല്‍ഡിഎഫിനല്ലാതെ വേറെ ഏതെങ്കിലും മുന്നണിക്ക് ഇത് പറ്റുമോ?. നാടിനും ജനങ്ങൾക്കും ദ്രോഹം വരുത്തുന്ന എല്ലാറ്റിനും എതിരെ സർക്കാർ കർശന നിലപാട് സ്വീകരിക്കുന്നു. കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് ലഭിച്ചു. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.