നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്, അങ്കത്തിനൊരുങ്ങി മുന്നണികൾ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതുസമയവും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവർത്തനം സജീവമാക്കി എൽഡിഎഫ് രംഗത്തുവന്നിരുന്നു . സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, തിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എന്നിവരുടെ നേതൃത്വത്തിൽ നേതൃതല യോഗത്തിനു ശേഷമാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം .ഷൗക്കത്തിനെ മണ്ഡലം കോ ഓർഡിനേറ്ററായി നിയോഗിച്ചു. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു മന്ത്രിയും ചുരുങ്ങിയത് 3 എം എൽഎമാരും പ്രചാരണപ്രവർത്തനത്തിന് നേതൃത്വം നൽകാനെത്തും.89 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 5 പേർ ഒഴികെ മുഴുവൻ പേർക്കും തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥി നിർണയവും കഴിയുന്നതോടെ എല്ലാവരും നിലമ്പൂരിലെത്തും.

ഓരോ ബൂത്തിലും ഓരോ ഏരിയ കമ്മിറ്റി അംഗം ചുമതലയിലുണ്ടാവും. 10 ബൂത്തുകൾ ചേരുന്ന ഒരു ക്ലസ്റ്ററിന് ജില്ലാ കമ്മിറ്റി അംഗത്തിനാണ് ചുമതല. ഇതിനു പുറമേ ഘടക കക്ഷിയിലെ നേതാക്കൾക്കും ചുമതല നൽകും. ആദ്യഘട്ടത്തിൽ ബൂത്ത് തലത്തിലുള്ള യോഗങ്ങൾ പൂർത്തികരിച്ചു.

89 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 5 പേർ ഒഴികെ മുഴുവൻ പേർക്കും തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥി നിർണയവും കഴിയുന്നതോടെ എല്ലാവരും നിലമ്പൂരിലെത്തും. ഓരോ ബൂത്തിലും ഓരോ ഏരിയ കമ്മിറ്റി അംഗം ചുമതലയിലുണ്ടാവും. 10 ബൂത്തുകൾ ചേരുന്ന ഒരു ക്ലസ്റ്ററിന് ജില്ലാ കമ്മിറ്റി അംഗത്തിനാണ് ചുമതല. ഇതിനു പുറമേ ഘടക കക്ഷിയിലെ നേതാക്കൾക്കും ചുമതല നൽകും. ആദ്യഘട്ടത്തിൽ ബൂത്ത് തലത്തിലുള്ള യോഗങ്ങൾ പൂർത്തികരിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് പൂർണസജ്ജമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗംരമേശ് ചെന്നിത്തല വ്യക്കമാക്കിയിരുന്നു. എപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അന്നുതന്നെ സ്ഥാനാർത്ഥി നിർണയമുണ്ടാകും. യു.ഡി.എഫിന് തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ട്. ഈ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ജനം കാത്തുനിൽക്കുകയാണ്.

വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കും ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയില്ല. ആരെയെങ്കിലും കാലുമാറ്റി കൊണ്ടുപോകാമെന്ന് കരുതിയാൽ നടക്കില്ല. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട് ആവർത്തിക്കില്ല.

പി.വി.അൻവറുമായി നടത്തിയ ചർച്ച ഫലപ്രദം. അൻവറിനെ സഹകരിപ്പിക്കണമെന്നാണ് യു.ഡി.എഫ് ലൈൻ. ഘടകകക്ഷികളും പാർട്ടി നേതൃത്വവും ചർച്ച ചെയ്ത് തീരുമാനിക്കും. വന്യജീവി സംഘർഷത്തിൽ സർക്കാർ ഉണരണമെന്നും ചെന്നിത്തല പറഞ്ഞു. വന്യജീവികളിൽ നിന്ന് മലയോര മേഖലയിലെ പാവപ്പെട്ടവരെ രക്ഷിക്കണം. ജീവൻ കൈയിൽ പിടിച്ചാണ് കർഷകർ ജീവിക്കുന്നതെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!