രാമക്ഷേത്ര പ്രതിഷ്ഠ… രാമജ്യോതി കൊണ്ടുവരുന്നത് രണ്ട് മുസ്ലിം വനിതകൾ

വരാണസി : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് രാമജ്യോതി എത്തിക്കുന്നത് വാരാണസിയിൽ നിന്ന്.

ഇതിൻ്റെ പ്രത്യേകത രണ്ട് മുസ്ലിം വനിതകൾ ആണ് രാമജ്യോതി കൊണ്ടുവരുന്നത്. വാരണാസിയിൽ നിന്നുള്ള നസ്‌നീൻ അൻസാരി, നജ്മ പർവിൻ എന്നിവരാണ് ദീപം കൊണ്ടുവരുന്നത്.

ഭഗവാൻ ശ്രീരാമൻ എല്ലാവരുടെയും പൂർവ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണെന്നും ഇവർ പറയുന്നു.

ദീപവുമായുള്ള ഇവരുടെ യാത്ര കാശിയിലെ ഡോംരാജ് ഓം ചൗധരിയും പാടൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. രാംജ്യോതി യാത്ര ഇന്ന് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!