ഇന്ന് ഇടിവെട്ടി മഴ പെയ്യുമെന്ന് മുന്നറിയിപ്പ്, അടുത്ത അഞ്ചു ദിവസത്തേക്ക്… അഞ്ച് ജില്ലകൾക്ക്…

തിരുവനന്തപുരം ::ചൂടിനെ ശമിപ്പിക്കാൻ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ തുടങ്ങിയ മേഖലകളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു.

മധ്യ കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദസാധ്യത അടക്കം കണക്കിലെടുത്ത് കാലവർഷം കേരളത്തിൽ നേരത്തെ എത്താനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. തീരദേശ മേഖലകളിലുള്ള ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!