നാല് പതിറ്റാണ്ടിലേറെക്കാലം കോട്ടയത്തിൻ്റെ ചരിത്ര മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫർ വി.ആർ ബാലചന്ദ്രൻ അന്തരിച്ചു

കോട്ടയം :  കോട്ടയത്തെ പ്രമുഖ പ്രഫഷണൽ ഫോട്ടോഗ്രാഫറായിരുന്ന അയ്മനം പൂന്തുറക്കാവ് വടക്കേടത്ത് ദേവീകൃപ വീട്ടിൽ വി.ആർ. ബാലചന്ദ്രൻ (ബാലേട്ടൻ- 62) അന്തരിച്ചു.

ഹൃദയാഘാതം മൂലമാണ് അന്ത്യം.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി വിശ്രമത്തിലായിരുന്നു.

കോട്ടയം പട്ടണത്തിലെ രാഷ്ട്രീയ, സാംസ്കാരിക, മതസമുദായ സംഘടനകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 40 വർഷത്തിനിടയിൽ നടന്ന പല ചരിത്ര സംഭവങ്ങളും ക്യാമറയിൽ പകർത്തിയത് ഇദ്ദേഹമായിരുന്നു.

തിരുനക്കര അമ്പലം, സാംസ്കാരിക വേദി എന്നിവയുമായും കോട്ടയം മെഡിക്കൽ കോളജിൻ്റെ ഒട്ടേറെ നേട്ടങ്ങൾ, ആശുപത്രിയുടെ മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികളും നിശ്ചല ദൃശ്യങ്ങളായി പകർത്തി ചരിത്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ബാലചന്ദ്രൻ്റെ ക്യാമറയിലൂടെയായിരുന്നു. ബി.സി.എം കോളേജ് അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളുടെയും ചിത്രങ്ങൾ എടുത്തിരുന്നതും ഇദ്ദേഹമായിരുന്നു.

സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് അയ്മനത്തെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സിന്ധു
മക്കൾ: ഭരത് (കുവൈറ്റ്)
പാർവ്വതി (വിദ്യാർത്ഥി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!