ഇതിഹാസ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു.
സാമൂഹിക മാധ്യമത്തിലൂടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്
വിരാട് കോഹ്‌ലി വിരമിക്കുന്നതായി ഒരാഴ്ചയായി അഭ്യൂഹങ്ങൾ നിലനി ന്നിരുന്നു.
രണ്ടാഴ്ച മുമ്പ് രോഹിത് ശർമയും ടെസ്റ്റിൽ നിന്നും വിരമിച്ചിരുന്നു
വിരാട് കോഹ്‌ലി നേരത്തെ ടി20 യിൽ നിന്നും വിരമിച്ചിരുന്നു. ഇനി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ മാത്രമാവും അദ്ദേഹത്തിൻ്റെ സാന്നിധ്യം ഉണ്ടാവുക
ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റിൽ വിജയിപ്പിച്ച നായകനാണ് വിരാട് കോഹ്‌ലി. അദ്ദേഹം നായകനായ 68 ടെസ്റ്റിൽ 40 എണ്ണം വിജയിച്ചു. ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ (8 എണ്ണം) ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററാണ് അദ്ദേഹം. ഈ തീരുമാനം എളുപ്പമായിരുന്നില്ലന്നും, എന്നാൽ ഉചിതമാണന്നും അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരാട് കോഹ്‌ലി വിരമിച്ചു
