അടൂരിന് രണ്ട് എംഎല്‍എമാര്‍ എന്നാണ് ജനം പറയാറുള്ളത്; അന്തരിച്ച കോൺഗ്രസ്‌ നേതാവ് കണ്ണനെക്കുറിച്ച് ചിറ്റയം ഗോപകുമാർ

പത്തനംതിട്ട: അന്തരിച്ച ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണനെ അനുസ്മരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂരിന് രണ്ട് എംഎല്‍എമാര്‍ എന്നാണ് ജനങ്ങള്‍ പറയാറുള്ളതെന്ന് എം ജി കണ്ണനെ അനുസ്മരിച്ചുകൊണ്ട് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

‘2021 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ എന്നോടൊപ്പം നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയാണ് എം ജി കണ്ണന്‍. അടൂരിന് രണ്ട് എംഎല്‍എമാരാണ്. മണ്ഡലത്തില്‍ നിറഞ്ഞുനിന്നയാളാണ്. മത്സരിച്ചുതോറ്റാല്‍ പലരും അങ്ങനെ നില്‍ക്കില്ല. എല്ലാ വീട്ടിലും നടക്കുന്ന ചടങ്ങുകളിൽ അദ്ദേഹം ഉണ്ടാകുമായിരുന്നു. മികച്ച വ്യക്തിയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് എം ജി കണ്ണന്‍. പൊതു പ്രവര്‍ത്തകര്‍ കണ്ടുപഠിക്കേണ്ട വ്യക്തിത്വം. എനിക്ക് നല്ലൊരു സഹോദരന്‍ കൂടിയായിരുന്നു കണ്ണന്‍’, ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!