ചങ്ങനാശ്ശേരി : ഹരികുമാര്‍ കോയിക്കലിനെ എൻഎസ്എസ് സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹരികുമാറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
നിലവിൽ എൻ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഹരികുമാർ.
ഭരണകാര്യത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരെ സഹായിക്കാനാണ് സെക്രട്ടറിയെ നിയമിച്ചത്.
നിലവിൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ ഹരികുമാര്‍ കോയിക്കൽ എൻഎസ്എസ് ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് കൂടിയാണ്.
