തിരുവനന്തപുരം : കേരള സർവ്വകലാശാല യൂണിയൻ പിരിച്ചുവിടാൻ വി.സിയുടെ ഉത്തരവ്. സർവകലാശാല കലോത്സവ വുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയാണ് പുതിയ നടപടി.
കാലാവധി കഴിഞ്ഞിട്ടും അത് മറച്ചുവെച്ച് കലോത്സവം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വി.സിയുടെ നടപടി. ഫെബ്രുവരി 26-ന് കാലാവധി അവസാനിച്ച യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികള്‍ക്ക് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയന്റെ നിർദേശവും വി.സി തള്ളി.
പുതിയ ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേർത്ത് തിരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവില്‍ യൂണിയന്റെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് നല്‍കാനും വി.സി. ഉത്തരവിട്ടു.
കേരള സർവ്വകലാശാല യൂണിയൻ പിരിച്ചുവിടാൻ വി.സിയുടെ ഉത്തരവ്
